കൊളച്ചേരി :- പള്ളിയത്ത് ശാഖ മുസ്ലീം ലീഗിൻ്റെയും, പ്രവാസി റിലീഫ് സെല്ലിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പാവപ്പെട്ട കുടുംബത്തിൽ പെട്ട വിധവയായ സ്ത്രീക്ക് നിർമിച്ച് നൽകുന്ന ബൈത്തുറഹ്മയുടെ താക്കോൽ ദാനം ഇന്ന് (ഞായറാഴ്ച്ച) രാവിലെ 10 മണിക്ക് മാണിയൂർ ഉസ്താദിൻ്റെ സാന്നിധ്യത്തിൽ പാണക്കാട് ഉവൈസലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
മുസ്ലീം ലീഗ് ജില്ലാ ജ: സെക്രട്ടറി അബ്ദുൾ കരീം ചേലേരി, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി KP താഹിർ, തുടങ്ങിയ മുസ്ലീം ലീഗിൻ്റെയും, പോഷക സംഘടനകളുടെയും നേതാക്കൾ പങ്കെടുത്തു.