കമ്പിൽ:-കമ്പിൽ കുമ്മായക്കടവ് ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ മുഅല്ലിം ഡേ യോടനുബന്ധിച്ച് വിപുലമായി പരിപാടികൾ സംഘടിപ്പിച്ചു.
രാവിലെ പത്ത് മണിക്ക് മഹ്മൂദ് മൗലവി പതാക ഉയർത്തി. തുടർന്ന് നടന്ന സിയാറത്തിന് സകരിയ്യ ദാരിമി നേതൃത്വം നൽകി.
മുഹബ്ബത്ത് ഇബ്രാഹീം ഹാജി മധുര വിതരണം നടത്തി. മഗ്രിബ് നിസ്ക്കാരാനന്തരം നടന്ന മജ്ലിസുന്നൂർ ഹാശിം കുഞ്ഞി തങ്ങൾ അനുസ്മരണ പരിപാടിയിൽ അമീർ ദാരിമി കാർമികത്വം വഹിക്കുകയും ബാസിത് ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകുകയും ചെയ്തു.
പരിപാടിയിൽ മുഹമ്മദ് കുഞ്ഞി മൗലവി, അഷ്റഫ് മൗലവി, പരീക്ക തുടങ്ങിയവർ സംബന്ധിച്ചു.