കാട്ടാമ്പള്ളി :- കണ്ണാടിപ്പറമ്പിൽ നിന്ന് കണ്ണൂർ ആശുപത്രിയിലെക്ക് രോഗിയുമായി പൊകുകയായിരുന്ന കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്തിൻ്റെ ആംബുലൻസും ഓട്ടോയും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെ കാട്ടാമ്പള്ളി പാലത്തിലാണ് അപകടം നടന്നത്.
ആംബുലൻസ് ഡ്രൈവർക്കും ,ഓട്ടോ റിക്ഷയിൽ ഉണ്ടായിരുന്ന യാത്രക്കാർ ഉൾപ്പെടെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.
ഇവരെ കണ്ണുരിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.