കൊളച്ചേരി :- ഇക്കഴിഞ്ഞ എസ്എസ്എൽസി -പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ യൂത്ത് കോൺഗ്രസ് ആറാം വാർഡ് കമ്മിറ്റി അനുമോദിച്ചു.ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് കെ എം ശിവദാസൻ പരിപാടി ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി KC ഗണേശൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ശ്രീധരൻ മാസ്റ്റർ, കർഷക കോൺഗ്രസ് മണ്ഡലം സെക്രടറി നാരായണൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ടി.പി സുമേഷ് ,ആറാം വാർഡ് കോൺഗ്രസ് ബൂത്ത് കമ്മിറ്റി സെക്രട്ടറി ഗോപിനാഥൻ ,അജ്മാൻ ഇൻകാസ് സോണൽ പ്രസിഡൻ്റ് അനന്തൻ, യൂത്ത് കോൺഗ്രസ് മണ്ടലം വൈസ് പ്രസിഡൻ്റ് റൈജു, സെക്രട്ടറി ശ്രീ ശ്രീജേഷ് തുടങ്ങിയവർ ഉപഹാരം വിതരണം ചെയ്തു.