എ പ്ലസ് നേടിയ വിദ്യാത്ഥികളെ എസ് കെ എസ് എസ് എഫ് പാലാത്തുങ്കര വെസ്റ്റ് ശാഖ അനുമോദിച്ചു

 



പാലത്തുങ്കര:-ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ പാലത്തുങ്കര നിവാസികളായ ലബീബ കെ കെ, ഫാത്തിമത്ത് ഫലാഹ, മുനവ്വറ, നുസ്രത്ത്, സഫീദ എന്നീ വിദ്യാർഥിനികളെയും 

സമസ്ത പൊതുപരീക്ഷയിൽ പത്താം തരത്തിൽ  ടോപ് പ്ലസും മയ്യിൽ റേഞ്ചിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ ഹിബ എപി കാലടി എന്ന വിദ്യാർഥിനിയെയും പാലത്തുങ്കര വെസ്റ്റ് ശാഖ എസ് വൈ എസ് എസ് കെഎസ്എസ്എഫ്, ശംസുൽ ഉലമ വിസ്ഡം അസോസിയേറ്റ്  അനുമോധിച്ചു. 

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയും പ്രമുഖ മത പണ്ഡിതനുമായ ശൈഖുനാ മാണിയൂർ അഹ്മദ് മുസ്ലിയാർ സംഗമം ഉദ്ഘാടനം ചെയ്തു

സിവ  ചെയർമാൻ അബ്ദുൽ ഫത്താഹ് ദാരിമി അധ്യക്ഷത വഹിച്ചു. സമസ്ത കേരള  ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡണ്ട് മാണിയൂർ അബ്ദുറഹ്മാൻ ഫൈസി, എസ്കെഎസ്എസ്എഫ് കണ്ണൂർ ജില്ലാ സെക്രട്ടറി  അബ്ദുള്ള ഫൈസി റബ്ബാനി, മുനീസ് ഹുദവി ബുസ്താനി  എന്നിവർ അനുമോദന പ്രഭാഷണം നിർവഹിച്ചു.എം. മുസ്തഫ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു.

 സിവ ജനറൽ സെക്രട്ടറി എംകെ അബ്ദുൽ ഖാദർ സ്വാഗതം പറഞ്ഞു. സംഗമത്തിൽ പൊയിൽ അബ്ദുൽ ഖാദർ, മുർഷിദ് പി കെ, ഹാഫിൽ കെ, മഹറൂഫ് പി വി, അയ്യൂബ് കാലടി, സി എച്ച് അബ്ദുസ്സലാം മിഥിലാജ്, അഷ്റഫ് എന്നിവർ സംബന്ധിച്ചു.

Previous Post Next Post