ചേലേരി മണ്ഡലം വളവിൽ ചേലേരി ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷവും SSLC plus two വിജയികൾക്കുള്ള അനുമോദനവും നടത്തി


 ചേലേരി :- ചേലേരി മണ്ഡലം വളവിൽ ചേലേരി 153-ആം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷവും SSLC plus two ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും  അനുമോദിച്ചു.

വളവിൽ ചേലേരി  153-ആം ബുത്ത് കേൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്യദിന പതാക ഉയർത്തലും സ്വാതന്ത്യദിന സന്ദേശവും കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.എം ശിവദാസൻ നിർവ്വഹിച്ചു.

 



S.S.L.C plus two വിഷയത്തിൽ ഉന്നതവിജയം നേടിയ കുട്ടികളെ KSU സംസ്ഥാന വൈസ് പ്രസിഡണ്ട് വി പി അബ്ദുൾറഷിദ്  ആദരിച്ചു.ചടങ്ങിൽ ബുത്ത് പ്രസിഡണ്ട് പി വേലായുധൻ സ്വാഗതം പറഞ്ഞു .

മണ്ഡലം കോൺഗ്രസ്സ് സെക്രട്ടറി എം.പി സജിത്ത് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ആശംസ അർപ്പിച്ച് കൊണ്ട് ചേലേരി മണ്ഡലം പ്രസിഡണ്ട് എം.വി പ്രേമനാന്ദൻ, എം.കെ സുകുമാരൻ എന്നിവർ സംസാരിച്ചു. റിജിൻനാരായണൻ അനുപ് വി.പത്മം തുടങ്ങിയവർ നേതൃത്വം നൽകി മധുരപലഹാര വിതരണവും നൽകി. ദേശിയ ഗാനാലപനത്തോടെ പരിപാടി സമാപിച്ചു.

Previous Post Next Post