കണ്ണാടിപ്പറമ്പിൽ ഫ്രിഡം സ്ക്വയർ സംഘടിപ്പിച്ചു

 

കണ്ണാടിപ്പറമ്പ്:-ജനസഹസ്രങ്ങൾ സർവ്വവും സമർപ്പിച്ച് നേടിയെടുത്ത സ്വതന്ത്ര്യ ഇന്ത്യയിൽ നേതാക്കൾ സ്വപ്നം കണ്ട രാജ്യപുരോഗതി നടപ്പിൽ വരുത്താനുള്ള  പോരാട്ടം തുടരണമെന്ന് കമ്പിൽ മേഖല ഫ്രീഡം സ്ക്വയർ ആവശ്യപ്പെട്ടു. 

രാജ്യത്തിന്റെ  സമഗ്ര നിർമ്മിതിക്കായി യുവതയ്ക്ക് കരുത്തുപകരാൻ   ധർമ്മവിദ്യാർത്ഥിപടയണി സജ്ജമാണെന്നും നിതാന്തജാഗ്രതയോടെ ജനാധിപത്യവഴിയിൽ മാതൃകാപരമായ ഉദ്ധാനപോരാട്ടങ്ങൾക്ക് നേതൃത്വമേകുമെന്നും  അതിനായി കൈകോർക്കണമെന്നും കണ്ണാടിപ്പറമ്പ് തെരുവിൽ വെച്ച് നടന്ന ഫ്രീഡം സ്ക്വയർ ആഹ്വാനം ചെയ്തു. 

കമ്പിൽ മേഖല പ്രസിഡണ്ട് സുബൈർ ദാരിമി നമ്പ്രം  അധ്യക്ഷനായി.സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ബഷീർ അസ് അദി നമ്പ്രം പരിപാടി ഉദ്ഘാടനം ചെയ്തു.മേഖല ജനറൽ സെക്രട്ടറി റിയാസ് പാമ്പുരുത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

എസ്കെഎസ്എസ്എഫ് ട്രെൻഡ് കണ്ണൂർ ജില്ലാ കൺവീനർ ശുക്കൂർ മാസ്റ്റർ കണ്ടക്കൈ പ്രമേയ പ്രഭാഷണം നടത്തി.മുനീർ അസ് അദി,നിയാസ് അസ് അദി, ഫിറോസ് മൗലവി,ജംഷീർ പാവന്നൂർ, അബ്ദുൽബാരി നെല്ലിക്കപ്പാലം,ബഷീർ പുല്ലുപ്പി,ബുജൈർ നിടുവാട്ട്, എന്നിവർ പങ്കെടുത്തു. 

മേഖലാ ട്രഷറർ ഇൻഷാദ് മൗലവി സ്വാഗതവും, സിറാജ് പുല്ലൂപ്പി നന്ദിയും പറഞ്ഞു

Previous Post Next Post