കൊളച്ചേരി : മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് സംഘടനാ ശാക്തീകരണ കാമ്പയയിൻ ദിശ 21 ഇന്ന് പാമ്പുരുത്തിയിൽ തുടങ്ങും. സെപ്തംബർ 15 വരെ നീണ്ടു നിൽക്കുന്ന കാമ്പയിനിന്റെ ലോഗോ പ്രകാശനം ജില്ലാ സെക്രട്ടറി അബ്ദുൽ കരീം ചേലേരി നിർവഹിച്ചു.
മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ കോടിപ്പോയിൽ അധ്യക്ഷത വഹിച്ചു. എം അബ്ദുൽ അസീസ്, ഷാഹുൽ ഹമീദ്, കെ മുഹമ്മദ് കുട്ടി ഹാജി, ആറ്റക്കോയ തങ്ങൾ, സൈനുദ്ദീൻ ചേലേരി, മൻസൂർ പാമ്പുരുത്തി, പി.വി സമദ്, അഹമദ് കമ്പിൽ, യൂസുഫ് കമ്പിൽ, ജാബിർ പാട്ടയം, ഹാരിസ് കാരയാപ്പ്, അഫ്സൽ കയ്യങ്കോട് സംബന്ധിച്ചു.