കൊളച്ചേരി :- 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി INC നണിയൂർ നമ്പ്രം വാർഡ് കോൺഗ്രസ്സ് കമ്മറ്റി ഓഫീസിൽ പതാക ഉയർത്തി.
മയ്യിൽ മണ്ഡലം സെക്രട്ടറി സി.എച്ച് മൊയ്തീൻകുട്ടി മുഖ്യ പ്രഭാഷണം നടത്തി. സുനി കൊയിലേരിയൻ, അരിയേരി രമേശൻ, കെ.കെ അബ്ദുള്ള, ടി.എം ഇബ്രാഹിം, മുസ്ലീംലീഗ് നേതാവ് അൻസാരി മൊട്ടമ്മൽ എന്നിവർ സംസാരിച്ചു.
മുഹമ്മദ് കുഞ്ഞി മൂലക്കൽ, സുരേഷ്. ടി, അജിത്ത്കുമാർ, അബ്ദുള്ള കെ.വി, യാക്കൂബ് കെ.പി, രാജേഷ് കെ, മരിക്കോട്ട് ഭാസ്കരൻ, യു.കെ. അബ്ദുൾ ഖാദർ, മുസ്ലീംലീഗ് നേതാക്കളായ വി.ടി. മുസ്തഫ, ആർ.പി മൊയ്തീൻ എന്നിവർ പങ്കെടുത്തു.