കണ്ണൂർ:-കണ്ണൂർ സിറ്റി സ്വദേശി കൊടപ്പറമ്പ് അൽ ഹംദിലെ ഫാത്തിമ ശെഹബയാണ് ക്ഷമയോടെ മനോഹരമായ ഖുർആൻ രചന പൂർത്തിയാക്കിയത്.
നിലവിൽ സ്വകാര്യ സ്ഥാപനത്തിൽ ഇന്റീരിയർ ഡിസൈനിങ് വിദ്യാർത്ഥിനിയാണ്, ഒമാനിൽ നിന്നും പത്താം തരം പൂർത്തിയാക്കിയ ശെഹ്ബ കണ്ണൂർ സിറ്റി ദീനുൽ ഇസ്‌ലാം സഭ ഗേൾസ് സ്‌കൂളിലാണ് ഹയർസെക്കൻഡറി പഠനം പൂർത്തിയാക്കിയത്.
ഖുർആൻ ഉൾപ്പടെ ആദ്യകാലങ്ങളിൽ കയ്യെഴുത്ത് പ്രതികളിലായിട്ടാണ് പ്രചരിപ്പിക്കപ്പെട്ടത്. അച്ചു കൂടങ്ങളിലും, ആധുനിക പ്രിന്റിങ്ങും വ്യാപകമാവുന്നതിന് മുമ്പുള്ള കാലത്ത് കാതിബ് മാർ എന്ന ഒരു വിഭാഗം തന്നെ ഇത്തരത്തിൽ എഴുതുവാൻ വേണ്ടി ഉണ്ടായിരുന്നു. വലിയ ഗ്രന്ഥങ്ങൾ ഒന്നിലധികം കാതിബുകൾ ചേർന്നാണ് പൂർത്തിയാക്കിയിരുന്നത്.
ശെഹ്ബ ഒരു കൊല്ലവും രണ്ടുമാസവുമെടുത്താണ് ഖുർആൻ മുഴുവനും എഴുതി പൂർത്തിയാക്കിയത്.
സാധാരണ പെൻസിലും ഗ്ലിറ്റർ പെൻസിലും ഉപയോഗിച്ച് സ്കെച്ച് പേപ്പറിലാണ് ഖുർആനിൻ്റെ കയ്യെഴുത്ത് പ്രതി ഒരുക്കിയത്.
ഒമാൻ കാബൂറയിലെഅബ്ദുൽ റഹൂഫിൻ്റെയും നാദിയ റഹൂഫിൻ്റെയും മകളാണ് ശെഹബ.