ട്രാഫിക് കോൺവെക്സ് മിറർ നാടിനു സമർപ്പിച്ചു

 

കണ്ണാടിപ്പറമ്പ്:-വാഹന അപകടങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ മാലോട്ട് ജുമാമസ്ജിദ് കണ്ണാടിപ്പറമ്പ് റോഡിലും കണ്ണാടിപ്പറമ്പ് കൊട്ടിച്ചാൽ റോഡിലും സ്ഥാപിച്ച  ട്രാഫിക് കോൺവെക്സ്  മിറർ അഴീക്കോട് മണ്ഡലം എംഎൽഎ ശ്രീ കെ വി സുമേഷ് നാടിനു സമർപ്പിച്ചു. 

നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ  കെ ബൈജു, ഒ പി മൂസാൻ ഹാജി, അദ്നാൻ, ഫാസിൽ, ശംസുദ്ദീൻ,മൻസൂഫ് ബി,സി ഇബ്രാഹിം കുട്ടി,ഷഫീക്ക്, മുസ്തഫ, അഫ്സൽ, ഹാരിസ്, മിർസ,യാസീൻ, ജാസിൽ, ജാസിഫ്,ആഷിഖ്, നിസാം, അബൂ താഹിർ,എസ് അഹമ്മദ്, യൂത്ത് കോർഡിനേറ്റർ ജംഷീർ കെ വി തുടങ്ങിയവർ സംബന്ധിച്ചു. 

AFRICAN ADOX ആർട്സ് & സ്പോർട്സ് ക്ലബ്ബ് മാലോട്ട്*ആണ് മിറർ സ്പോൺസർ ചെയ്തത്.

Previous Post Next Post