കണ്ണാടിപ്പറമ്പ് : വിദ്യാഭ്യാസം സമൂഹത്തെ പ്രബുദ്ധരാക്കുന്നുവെന്നും അറിവന്വേഷണത്തിൻ്റെ പുതുവഴികൾ തേടണമെന്നും ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി. കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്‌ലാമിക് കോളേജിൽ വെച്ച് നടന്ന ഉദ്ബോധന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സയ്യിദ് അലി ബാഅലവി തങ്ങൾ അധ്യക്ഷത വഹിച്ചു. ഡോ. ജാബിർ ഹുദവി, കെ.എൻ മുസ്തഫ, സൈനുദ്ദീൻ ബാഖവി തുടങ്ങിയവർ സംസാരിച്ചു. എം.വി ഹുസൈൻ , പി.മുഹമ്മദ് കുഞ്ഞി, അസീസ് ബാഖവി, എൻ.എൻ ഷരീഫ്, നൗഫൽ ഹുദവി, ഫാറൂഖ് ഹുദവി സംബന്ധിച്ചു.കെ പി അബൂബക്കർ ഹാജി സ്വാഗതവും അനസ് ഹുദവി അരിപ്ര നന്ദിയും പറഞ്ഞു