ഇരിട്ടി :- ഇ ബുള്‍ജെറ്റ് വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മരവിപ്പിച്ചു.ഇ ബുള്‍ജെറ്റ് കെ എല്‍ 73 ബി 777 ട്രാവലര്‍/ക്യാമ്പര്‍ വാഹനം മോട്ടോര്‍ വാഹന ചട്ട ലംഘനങ്ങളുടെ പേരില്‍ ആഗസ്ത് ഏഴിന് കണ്ണൂര്‍ എന്‍ഫോഴ്സ്‌മെന്റ് ആര്‍ ടി ഒ കസ്റ്റഡിയിലെടുത്തിരുന്നു.
രജിസ്റ്റേര്‍ഡ് ഉടമക്ക് നല്‍കിയ നോട്ടീസില്‍ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആറുമാസത്തേക്ക് മരവിപ്പിച്ചതായി ഇരിട്ടി ജോയിന്റ് ആര്‍ ടി ഒ അറിയിച്ചു