കൊളച്ചേരി :- എസ്.ഡി.പി.ഐ കമ്പില്‍നാലാം പീടിക ബ്രാഞ്ച് കമ്മിറ്റികള്‍ സംയുക്തമായ നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹഭവനത്തിന്റെ താക്കോല്‍ സമര്‍പ്പണം എസ്.ഡി.പി. ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി ബ്രാഞ്ച് പ്രസിഡന്റ് നൗഷാദിനു കൈമാറി നിര്‍വഹിച്ചു.
കൊളച്ചേരി പൊങ്കുത്തയിലെ നിര്‍ധന കുടുംബത്തിനാണ് പാര്‍ട്ടി സ്‌നേഹഭവനം ഒരുക്കിയത്. പ്രദേശത്തെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് നിര്‍ധന കുടുംബത്തിന് വീടെന്ന സ്വപ്നം സാക്ഷാല്‍കരിക്കാനായത്.
താക്കോല്‍ സമര്‍പ്പണ ചടങ്ങില്‍ എസ്.ഡി.പി. ഐ കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുസമ്മില്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ.സി ജലാലുദ്ദീന്‍, ജനറല്‍ സെക്രട്ടറി ബഷീര്‍ കാണ്ണാടിപ്പറമ്പ്, ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത്, എസ് ഡിപിഐ അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത്, തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി മുഹമ്മദലി, പന്ന്യങ്കണ്ടി ജുമാ മസ്ജിദ് ഖത്തീബ് സഹീദ് സഅദി അസ്ഹരി, നാലാം പീടിക ജുമാമസ്ജിദ് ഖത്തീബ് റാഷിദ് അമാനി,പോപുലര്‍ ഫ്രണ്ട് മയ്യില്‍ ഡിവിഷന്‍ പ്രസിഡന്റ് ശിഹാബ് നാറാത്ത്, പോപുലര്‍ ഫ്രണ്ട് കമ്പില്‍ ഏരിയാ പ്രസിഡന്റ് ഷാഫി മയ്യില്‍, എസ്ഡിപി ഐ കൊളച്ചേരി പഞ്ചായത്ത് സെക്രട്ടറി എം ഷൗക്കത്തലി, കമ്പില്‍ ബ്രാഞ്ച് പ്രസിഡന്റ് മൂസാന്‍ കമ്പില്‍ സംസാരിച്ചു.