മലപ്പട്ടം :- അഞ്ച് വര്‍ഷത്തിനുള്ളില്‍ മാലിന്യപ്രശ്നം പരിഹരിച്ച് മാലിന്യമുക്ത കേരളമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. മലപ്പട്ടം സമ്പൂർണ ശുചിത്വ പഞ്ചായത്തായി മാറ്റുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ സമഗ്ര പദ്ധതി രേഖ (ഡിപിആർ) പ്രകാശനവും ഗ്രീൻകാർഡ് വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാവി സൂചകമായ പരിപാടിയാണ് ഗ്രീൻകാർഡ് പദ്ധതിയെന്നും കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ ഹരിതകര്‍മ്മസേന വലിയ പങ്കുവഹിക്കുന്നുണ്ടെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു . ഇനിയങ്ങോട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യമുക്തമായ കേരളത്തിന് വേണ്ടിയുള്ള സമഗ്ര പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഇറച്ചിക്കോഴിക്കച്ചവടക്കാർക്കുള്ള ആരോഗ്യനിലവാരം പരിശോധിച്ചു കൊണ്ട് മെഡിക്കൽ ഓഫീസർ നൽകിയ യോഗ്യതാ സർട്ടിഫിക്കറ്റ് ഹെൽത്ത് കാർഡ് വിതരണം മുൻ മുൻ ക്ലേ ആൻ്റ സിറാമിക്സ് ചെയർമാൻ ടി.കെ ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു.സംസ്ഥാനത്ത് ആദ്യമായി മലപ്പട്ടം പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കിയ പദ്ദതിയാണിത്