സമുദായത്തിന്റെ അടുത്ത ലക്ഷ്യം സർക്കാർ സർവീസുകളിലെ സമുദായ പ്രാധിനിത്യ കുറവ് നികത്തുക എന്നതാവണം

 

കമ്പിൽ:- സമുദായത്തിന്റെ അടുത്ത ലക്ഷ്യം സർക്കാർ സർവീസുകളിലെ സമുദായ പ്രാധിനിത്യ കുറവ് നികത്തുക എന്നതാവണമെന്ന് സത്താർ പന്തല്ലൂർ അഭിപ്രായപ്പെട്ടു.കമ്പിൽ മേഖല തല  CDP സെന്റർ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പാട്ടയം എൽ പി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ SKSSF കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി നാസർ ഫൈസി പാവന്നൂർ വിഷയാവതരണം നടത്തി. സുബൈർ ദാരിമി നമ്പ്രം അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡണ്ട് ഷഹീർ പാപ്പിനിശ്ശേരി, SYS കമ്പിൽ മണ്ഡലം സെക്രട്ടറി മൻസൂർ പാമ്പുരുത്തി, SKSSF മേഖല ജനറൽ സെക്രട്ടറി റിയാസ് പാമ്പുരുത്തി, ട്രഷറർ ഇൻഷാദ് മൗലവി പള്ളേരി,മുനീർ അസ്അദി,സുഹൈൽ നിരത്തു പാലം, അബ്ദുൽബാരി നെല്ലിക്കപ്പാലം,ഹാഷിം മാസ്റ്റർ, മുഹമ്മദ് കുഞ്ഞി പാട്ടയം,മുഹമ്മദലി, സൈനുൽ  ആബിദ് മാസ്റ്റർ, എന്നിവർ പങ്കെടുത്തു.


CDP കമ്പിൽ മേഖലാ കൺവീനർ ഹാരിസ് പാലത്തുങ്കര  സ്വാഗതവും ശാഖാ സെക്രട്ടറി ഇർഷാദ് അശ്റഫ് നന്ദിയും പറഞ്ഞു.

Previous Post Next Post