മയ്യിൽ :- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മയ്യിൽ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ യൂനിവേൾസിറ്റിയിൽ നിന്നും എം എസ് സി ബോട്ടണിയിൽ രണ്ടാം രാങ്ക് നേടിയ അഞ്ജന പ്രദീപിനും ഊർജ്ജതന്ത്രത്തിൽ പി. എച്ച് ഡി നേടിയ പി.വിദിവ്യയെയും അനുമോദിച്ചു.
പി.കെ.ഗോപാലകൃഷ്ണൻ മാസ്റ്റർ ഉപഹാരം നൽകി. സി. വിനോദ് രണ്ടു പേർക്കും അംഗത്വം നൽകി. പി.കെ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. കെ.മോഹനൻ . ബാബു പണ്ണേരി എന്നിവർ പങ്കെടുത്തു. കെ.കെ. കൃഷ്ണൻ സ്വാഗതം പറഞ്ഞു.