കാട്ടാമ്പള്ളി:- പുതിയതെരു- മയ്യിൽ റോഡിൽ സ്റ്റെപ്പ് റോഡിന് സമീപം സ്ഥാപിച്ചിരിക്കുന്ന ദിശാ സൂചക ബോർഡ് മുഴുവനും കാടുമൂടി കിടക്കുകയാണ്.
തളിപ്പറമ്പ് ഭാഗത്തു നിന്നുള്ള എയർപോർട്ട് യാത്രക്കാർ കൂടുതലായി ഉപയോഗിക്കുന്ന കണ്ണാടിപ്പറമ്പ്-കുടുക്കിമൊട്ട റോഡ് തിരിച്ചറിയാൻ സ്റ്റെപ്പ് റോഡിൽ യാതൊരു അറിയിപ്പ് ബോർഡുകളുമില്ലാത്തതിനാൽ യാത്രക്കാർ വളരെയധികം ബുദ്ധിമുട്ടുന്നുണ്ടെന്നും ദിശാ സൂചക ബോർഡുകൾ യാത്രക്കാർക്കുപകാരപെടുന്ന വിധത്തിൽ സ്ഥാപിക്കാനുള്ള അടിയന്തിര നടപടികൾ അധികൃതരുടെ ഭാഗത്തുണ്ടാവണമെന്നും കണ്ണാടിപ്പറമ്പ് സർഗ്ഗ കലാകായിക കേന്ദ്രം ഭാരവാഹികൾ ആവശ്യപ്പെട്ടു.