കമ്പിൽ :- ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കമ്പിൽ യൂണിറ്റ് സമ്മേളനം കണ്ണൂർ മേഖല സെക്രട്ടറി രാഗേഷ് ആയിക്കര ഉദ്ഘാടനം ചെയ്തു.
ബിനേഷ് പട്ടേരി സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് സജീവൻ മയ്യിൽ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി പ്രകാശ് സാഗർ മേൽ കമ്മിറ്റി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ സ്വയം സഹായ സംഘം ചെയർമാൻ പവിത്രൻ മൊണാലിസ, ജില്ലാ കമ്മിറ്റി അംഗം രാജീവൻ ലാവണ്യ, മേഖല ജോയിൻ സെക്രട്ടറി രാഗേഷ് ചട്ടുകപാറ, മേഖല ട്രഷറർ മൊയ്തു എന്നിവർ പ്രസംഗിച്ചു.
ഫോട്ടോഗ്രാഫി അവാർഡ് ജേതാക്കളായ മനു മയ്യിൽ, ബിനേഷ് പട്ടേരി, ശ്രീനേഷ് തേർഡ് ഐ എന്നിവരെ ആദരിച്ചു. ബിനേഷ് പട്ടേരി വാർഷിക റിപ്പോർട്ടും, രാജേഷ് കുറ്റ്യാട്ടൂർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. മനു മയ്യിൽ നന്ദിയും രേഖപ്പെടുത്തി.
ഭാരവാഹികൾ.
മനു മയ്യിൽ (പ്രസിഡണ്ട്)
രാജേഷ് കുറ്റ്യാട്ടൂർ (സെക്രട്ടറി)
രാഗേഷ് ചട്ടുകപാറ (ട്രഷറർ)
പ്രതീഷ് മയ്യിൽ (വൈസ് പ്രസിഡണ്ട്)
ശ്രീനേഷ് തേർഡ്ഐ (ജോ. സെക്രട്ടറി)
രാജീവൻ ഗ്രാന്മ (പിആർഒ)