മലപ്പട്ടം :- സുഗതകുമാരി സ്മൃതി നൂറിനം നാട്ടുമാവിൻ മാന്തോപ്പ് പദ്ധതിയുടെ നടീൽ ഉദ്ഘാടനം മലപ്പട്ടം കൊളന്ത എൽ പി സ്കൂളിൽ ബഹു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി . കെ പി രമണി അവർകൾ നിർവ്വഹിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി. പുഷ്പവല്ലി കെ വി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അനുഷ അൻവർ , കൃഷി അസിസ്റ്റന്റ് ദിജേഷ് പി പി , പി ടി എ പ്രസിഡന്റ് ടി കെ പ്രദീപൻ , അധ്യാപകരായ അശ്വിൻ കെ വി, ശ്രീഷ സി എന്നിവരും പങ്കെടുത്തു. ഹെഡ്മിസ്ട്രെസ് എ അനിത സ്വാഗതവും ഉമ്മർ സി എം നന്ദിയും പറഞ്ഞു.