ഓണവസന്തം കലാമേളാ വിജയികൾക്കുള്ള അനുമോദനം സംഘടിപ്പിച്ചു


മയ്യിൽ :-  
ലൈബ്രറി കൗൺസിൽ മയ്യിൽ പഞ്ചായത്ത് നേതൃസമിതിയുടെയും കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ളിക്ക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ ഓണവസന്തം ഓൺലൈൻ കലാമേളയിലെ വിജയികൾക്കുള്ള അനുമോദനവും സമ്മാനദാനവും മയ്യിൽ സി.ആർ.സി ഹാളിൽ വെച്ചു നടന്നു. വിജയികൾക്കുള്ള അനുമോദനവും ഉപഹാര സമർപ്പണവും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയൻ നിർവഹിച്ചു. 

കോവിഡ് കാലത്ത് നമ്മുടെ വീട്ടകങ്ങളെ കലാക്ഷേത്രങ്ങളാക്കി മാററാൻ ലൈബ്രറി കൗൺസിലിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.വിദ്യാർത്ഥികളും യുവജനങ്ങളും ഓണവസന്തം പോലുള്ള പരിപാടികളിൽ തങ്ങളുടെ സജീവ സാന്നിധ്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചടങ്ങിൽ ആശംസ നേർന്ന മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗം ഇ.എം സുരേഷ് ബാബു കോവിഡുകാലം നമ്മുടെ കുട്ടികളിലുണ്ടാക്കിയ ജീവിത മാറ്റങ്ങൾ എടുത്തുകാട്ടി. ഇത്തരം പരിപാടികൾ കുട്ടികൾക്ക് സർഗാത്മക ലോകത്തേക്കുള്ള വാതിലുകളായിരുന്നുവെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.കെ.കെ ഭാസ്കരൻ (പ്രസിഡണ്ട് സി.ആർ.സി) സംസാരിച്ചു. ചടങ്ങിൽ നേതൃസമിതി ചെയർമാൻ പി.കെ പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.നേതൃസമിതി കൺവീനർ ടി.കെ ശ്രീകാന്ത് സ്വാഗതവും കെ.സജിത ( ലൈബ്രേറിയൻ) നന്ദിയും പറഞ്ഞു.





Previous Post Next Post