മയ്യിലിൽ കോൺക്രീറ്റ് മിക്സർ മെഷീൻ മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു


മയ്യിൽ :-
എരിഞ്ഞിക്കടവ് റോഡിൽ ടാറിങ്ങ് പണിക്കിടെ കോൺക്രീറ്റ് മിക്സർ മെഷീൻ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിഹാർ കട്ട്യാർ സ്വദേശി ക്രീമ്മൺ (25) എന്ന യുവാവ് മരണപ്പെട്ടു. 

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.എരിഞ്ഞിക്കടവ് കുന്ന് ഇറക്കത്തിൽ കോൺക്രീറ്റ് മിക്സർ മെഷീൻ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കഴിഞ്ഞ ഒക്ടോബർ പതിനാറാം തീയതി ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. ഡ്രൈവർ മനീഷ് (28), സന്തോഷ് (26) എന്നിവർക്ക് കൂടി പരിക്കേറ്റിരുന്നു.

Previous Post Next Post