മയ്യിൽ :- കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രത്തിന് ആഭിമുഖ്യത്തിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് തല സംരംഭകത്വ ബോധവൽക്കരണ പരിപാടി മയ്യിൽ ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ വച്ച് നടന്നു .
ചടങ്ങ് മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ കെ റിഷ്ന ഉദ്ഘാടനം ചെയ്തു.
ചടങ്ങിന് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രേഷ്മ കെ പി അധ്യക്ഷത വഹിച്ചു .ചടങ്ങിന് മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രവി മാണിക്കോത്ത് ,അജിത് കെ ,അനിത വിവി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു .
ചടങ്ങിന് അസിസ്റ്റൻറ് ജില്ലാ വ്യവസായ ഓഫീസർ ശിവദാസൻ ടി സ്വാഗതവും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ നിജീഷ് ആർ നന്ദിയും പറഞ്ഞു .