കണ്ണാടിപ്പറമ്പ്:- മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അധ്യക്ഷയുമായിരുന്ന ശ്രീമതി. ഇന്ദിരാഗാന്ധിയുടെ 38-ാം രക്തസാക്ഷി ദിനാചരണം നാറാത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 31 ഞായറാഴ്ച നടക്കും.
രാവിലെ 10 മണിക്ക് നാറാത്ത് ബസാറിൽ മണ്ഡലം കോൺഗ്രസ്റ്റ് കമ്മറ്റി പ്രസിഡൻ്റ് അഡ്വ.കെ.ഗോപാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ പുഷ്പാർച്ചനയും സർവമത പ്രാർത്ഥനയും നടക്കും.
രക്തസാക്ഷി ദിനാചരണം കെ.പി.സി.സി മുൻ എക്സി. അംഗം ശ്രീ .ഒ.നാരായണൻ, ഉദ്ഘാടനം ചെയ്യുന്നു. ഇന്ത്യൻ യൂണിയൻ മുസ്ലീം യൂത്ത് ലീഗ് നേതാവ് ഷിനാജ് നാറാത്ത് അനുസ്മരണ പ്രഭാഷണം നടത്തുന്നു. ബ്ലോക്ക് കോൺഗ്രസ്സ് ജന.സെക്രട്ടറിമാർ ടി.പി. കുഞ്ഞമ്മദ് മാസ്റ്റർ, ഇ.എൻ.വിനോദ്, ബ്ലോക്ക് യൂത്ത് കോൺ.പ്രസിഡൻ്റ് നികേത് നാറാത്ത്, മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ഭാരവാഹികൾ, ബൂത്ത് പ്രസിഡൻ്റുമാർ, മണ്ഡലംയൂത്ത് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് സജേഷ് കല്ലേൻ തുടങ്ങിയ നേതാക്കൾ സംബന്ധിക്കും.