ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം നവീകരണ പ്രവർത്തികൾ ആരംഭിച്ചു


ചേലേരി: - നൂറ്റാണ്ടുകൾ പഴക്കമുള്ള പഴയ കാല പ്രൗഡി വിളിച്ചോതുന്ന ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ നവീകരണ പ്രവൃത്തികളുടെ ഭാഗമായി നമസ്കാര മണ്ഡപത്തിൻ്റെ കരിങ്കൽ തൂണുകൾ സ്ഥാപിച്ചു കൊണ്ട് ആരംഭം കുറിച്ചു.

കർണാടകയിലെ കാർക്കളയിൽ നിന്നുള്ള സദാശിവ ഗുഡികരുടെ നേതൃത്വത്തിലുള്ള ക്ഷേത്രശില്പി വിദഗ്ദൻമാരുടെ ഒരു മാസത്തെ കഠിന പ്രയത്നത്തിലാണ് തൂണുകൾ തയ്യാറായത്. 6 അടി നീളവും 5 അടി വ്യാസവും ഉള്ള കൊത്തുപണികളാൽ മനോഹരമാക്കിയ കരിങ്കൽ തൂണുകളും നാല് പീഠങ്ങളും കാഴ്ചകാരെ അത്ഭുതമുളവാക്കുന്നതാണ്.

ചെറുതാഴം സ്വദേശിയായ ശങ്കരൻ മേലാചാരിയുടെ നേതൃത്വത്തിൽ അഞ്ചോളം ക്ഷേത്ര വിദഗ്ദ്ദൻമാരുടെ സഹായത്താൽ രണ്ട് മാസത്തിലധികം പ്രവർത്തിയെടുത്താണ് നമസ്കാര മണ്ഡപത്തിൻ്റെ മേൽക്കൂരയുടെ മരപ്പണികൾ തയ്യാറായത്. അലംകൃതമായ താഴിക കുടത്തോടൊപ്പമുള്ള നമസ്കാര മണ്ഡപമാണ് പൂർത്തികരിക്കാൻ ഉദ്ദേശിക്കുന്നത്.

ഇതോടൊപ്പം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ചുറ്റമ്പലം, മഹാവിഷ്ണു, നരസിംഹമൂർത്തി ക്ഷേത്രങ്ങളിലെ നമസ്കാര മണ്ഡപങ്ങളുടെ നിർമാണ പ്രവ്രത്തികളും തുടക്കം കുറിച്ചിട്ടുണ്ട്. ഉദാരമതികളായ ഭക്തജനങ്ങളുടേയും നാട്ടുകാരുടേയും നേതൃത്വത്തിലാണ് പുനരുദ്ദാരണ പ്രവൃത്തികൾ നടന്ന് വരുന്നത്.

കരിങ്കൽ തൂണുകൾ സ്ഥാപിക്കൽ ചടങ്ങിൽ ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരി, മേൽശാന്തി അവിനാഷ് ഭട്ട്, ക്ഷേത്ര പരിപാലന സമിതി പ്രസിഡൻറ് ഗോപാലകൃഷ്ണമാരാർ, സിക്രട്ടറി കുഞ്ഞികണ്ണൻ. പി.പി, ജോ.സെക്രട്ടറി പി. വേണുഗോപാലൻ, വി.വി സതീശൻ, സുജേഷ് കുമാർ, അച്ചുതൻ.എം.വി , രാജീവൻ കെ സി, ബേബി രഞ്ജിത്ത്, അനീഷ്. വി.വി, സജീവൻ, നിധീഷ്. എം, വിശ്വനാഥൻ എം, ജിഷ്ണു,  പ്രവീഷ്, മിഥുൻ,  ശ്യാംസായന്ത് എന്നിവരും പി.വി. ജയലക്ഷ്മിയും നേതൃത്വം നൽകി.

Previous Post Next Post