നാറാത്ത്:-മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാറാത്ത് ബസാറിൽ ചേർന്ന ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേളനം ഒ.നാരായണൻ ഉത്ഘാടനം ചെയ്യുന്നു.
പ്രസിഡൻ്റ് അഡ്വ.കെ.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് നേതാവ് കെ.കെ.ഷിനാജ് സൗഹൃദ സന്ദേശ ഭാഷണം നടത്തി.റീന കോയ്യോൻ,ടി.പി. കുഞ്ഞമ്മദ് മാസ്റ്റർ, ഇ.എൻ.വിനോദ്, പി. ഖൈറുന്നീസ, നികേത് നാറാത്ത്, സുധീഷ് നാറാത്ത്, എം.വി.പവിത്രൻ, സി.കെ.ജയചന്ദ്രൻ ,കെ.പി.നിഷ, കീരി പവിത്രൻ എന്നിവർ പ്രസംഗിച്ചു.