കൊളച്ചേരി:-നവംബർ 1ന് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കൊളച്ചേരിപഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും പ്രസിഡണ്ട് കെ പി അബ്ദുൽ മജീദിൻ്റെ നേതൃത്വത്തിൽ നേരിട്ടെത്തി സൗകര്യങ്ങളും സജ്ജീകരണങ്ങളും പരിശോധിച്ചു
പഞ്ചായത്തിന്റെ നിർദ്ദേശ പ്രകാരം മെമ്പർമാരുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് അംഗങ്ങൾ, മാനേജ്മെന്റ്, പി.ടി.എ, സന്നദ്ധ പ്രവർത്തകർ ചേർന്ന് കഴിഞ്ഞ ദിവസങ്ങളിൽ സ്‌കൂളും പരിസരവും വൃത്തിയാക്കി അണു നശീകരണം നടത്തിയിരുന്നു.