കൊളച്ചേരി :- മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഒക്ടോബർ 31 ന് കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഒക്ടോബർ 31 ന് രാവിലെ 10മണിക്ക് കരിങ്കൽ കുഴിയിൽ നിന്നും കമ്പിൽ ബസാറിലേക്കു ജ്യോതിപ്രയാണ യാത്ര നടത്തുന്നു.
രാവിലെ 10 മണിക്ക് ജ്യോതിപ്രയാണം ഡി.സി.സി ജനറൽ സിക്രട്ടറി അഡ്വ.കെ.സി .ഗണേശൻ ഉദ്ഘാടനം ചെയ്യും.
തുടർന്ന് കമ്പിൽ ബസാറിൽ നടക്കുന്ന അനുസ്മരണ സദസ് ഡി.സി.സി ജനറൽ സിക്രട്ടറി അഡ്വ. ബ്രിജേഷ്കുമാർ ഉദ്ഘാടനം ചെയ്യും.