കണ്ണൂർ :- ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ എല്‍ പി, യു പി വിഭാഗം കുട്ടികള്‍ക്കായി പ്രസംഗ മത്സരവും എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗം കുട്ടികള്‍ക്കായി രചനാ മത്സരവും (കഥ, കവിത, ഉപന്യാസം) സംഘടിപ്പിക്കുന്നു.
നവംബര്‍ നാലിന് രാവിലെ 10 മണി മുതല്‍ തളാപ്പ് മിക്‌സഡ് യു പി സ്‌കൂളില്‍ കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് പരിപാടി.
പങ്കെടുക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ നവംബര്‍ രണ്ടിന് വൈകിട്ട് ഏഴ് മണിക്കകം 9656061031 (പ്രസംഗം), 9895386896 (കഥാരചന) 9846119625 (കവിതാ രചന), 9447853744 (ഉപന്യാസരചന) എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.