മേലേചൊവ്വയിൽ വാഹനാപകടം ; വാൻ ഡ്രൈവർക്ക് ഗുരുതര പരിക്ക്


കണ്ണൂർ :-
മേലേചൊവ്വയിൽ ബസും വാനും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്.

റോയൽ ബസ്സും കൊറിയർ സർവീസ് വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.വാൻ ഡ്രൈവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മേലേചൊവ്വ ഇറക്കത്തിൽ ആയിരുന്നു അപകടം നടന്നത്. കണ്ണൂരിൽ നിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന ബസ്സും താഴെചൊവ്വയിൽ നിന്ന് വരികയായിരുന്ന പിക് അപ്പ്‌ വാനുമാണ്  കൂട്ടിയിടിച്ചത്. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ തങ്കെകുന്നു സ്വദേശി പ്രമോദ് ഗുരുതരമായി പരിക്കേറ്റു. കൂടെയുണ്ടായിരുന്ന ക്ലീനർക്കും പരിക്കേറ്റു. അപകടത്തെത്തുടർന്ന്  ഗതാഗതം സ്തംഭിച്ചു.


Previous Post Next Post