ഫാഷിസത്തെ ചെറുത്ത് തോൽപിക്കാൻ മുന്നിലുള്ളത് എസ്.ഡി.പി.ഐ മാത്രമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സമിതി അംഗം


അഴീക്കോട്‌ :- അനുദിനം ഹിന്ദുത്വ രാജ്യത്തിന് വേണ്ടി കോപ്പ് കൂട്ടുന്ന സംഘപരിവാരത്തെ ചെറുത്ത് തോൽപ്പിക്കാൻ മുന്നിൽ നിൽക്കുന്നത് എസ്.ഡി.പി.ഐ മാത്രമെന്ന് സംസ്ഥാന സമിതി അംഗം എസ് പി അമീർ അലി.  എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബാബരി, സംവരണം തുടങ്ങിയ വിവിധ വിഷയങ്ങളിൽ ഇടതും വലതും ബിജെപിക്കൊപ്പമാണ് നിലകൊള്ളുന്നത്. ഫാസിസത്തിന് സ്വാധീനമുള്ള  സംസ്ഥാനങ്ങളിൽപോലും    എസ്.ഡി.പി.ഐ പ്രാദേശിക തലങ്ങളിൽ നടത്തുന്ന  മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുവാൻ സാധിച്ചിട്ടുണ്ട് എന്നും പാർട്ടിയുടെ കൂടെയാണ് മർദ്ധിത ജനവിഭാഗമെന്നും അതിനാൽ എസ്.ഡി.പി.ഐ ഉയർത്തുന്ന ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിനും നിർഭയ രാഷ്ട്രീയത്തിനും കരുത്ത് പകരാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വളപട്ടണം പാലോട്ട് വയൽ RKUP സ്കൂളിൽ നടന്ന പരിപാടിയിൽ  എസ്.ഡി.പി.ഐ. അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് അധ്യക്ഷത വഹിച്ചു.  

അഴീക്കോട് മണ്ഡലത്തിലെ മണ്ഡലം, പഞ്ചായത്ത്, ബ്രാഞ്ച് ഭാരവാഹികൾ  പങ്കെടുത്തു. ജില്ലാ സെക്രട്ടറി ബി ശംസുദ്ദീൻ മൗലവി, ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത്‌, മണ്ഡലം സെക്രട്ടറി സുനീർ പൊയ്ത്തുംകടവ്, ട്രഷറർ ഷുക്കൂർ മാങ്കടവ് എന്നിവർ സംസാരിച്ചു. എസ്.ഡി.ടി.യു. ജില്ലാ പ്രസിഡണ്ട് അഡ്വ. ജാഫർ പാപ്പിനിശ്ശേരി, ജില്ലാ കമ്മിറ്റിയംഗം അബ്ദുല്ല മന്ന, പാപ്പിനിശ്ശേരി പഞ്ചായത്ത് അംഗങ്ങളായ സി ഷാഫി, കെ വി മുബ്സിന, വിമൻ ഇന്ത്യാ മൂവ്മെൻറ് അഴീക്കോട് മണ്ഡലം പ്രസിഡൻറ് ഖദീജാ ഹനീഫ, എസ്.ഡി.ടി.യു അഴീക്കോട് മണ്ഡലം പ്രസിഡൻ്റ് ലത്തീഫ് മിൽറോഡ് സംബന്ധിച്ചു.

Previous Post Next Post