മയ്യിൽ :- ദേശീയ വിജിലൻസ് ദിനത്തിൽ അഥീന നാടക നാട്ടറിവ് വീടിന്റെ ആഭിമുഖ്യത്തിൽ അഴിമതി വിരുദ്ധ ജ്വാല സംഘടിപ്പിച്ചു. അഴിമതിക്കെതിരെ യുവതയുടെ മുന്നേറ്റം എന്ന മുദ്രാവാക്യം ഉയർത്തി അഥീന ഹാളിൽ നടന്ന ജ്വാല ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി കെ സി ശ്രീനിവാസൻ ഉദ്ഘാടനം നിർവ്വഹിച്ചു. ദിൽന കെ തിലക് അധ്യക്ഷ വഹിച്ചു. സി.സി.രാമചന്ദ്രൻ, സി.പുഷ്പജൻ എന്നിവർ സംസാരിച്ചു.
അഭിന അനിൽകുമാർ അഴിമതി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ബോധവൽക്കരണ ക്ലാസും , പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിച്ചു.
ശിശിര കാരായി സ്വാഗതവും ശ്രീത്തു ബാബു നന്ദിയും പറഞ്ഞു.