ഒറപ്പടി വിളക്കോട്ടംവയൽ തോട് ശുചീകരിച്ചു


മയ്യിൽ :-
അഥീന നാടക നാട്ടറിവ് വീടിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ നെഹ്റു യുവകേന്ദ്രയുടെയും കണ്ണൂർ ജില്ലാ ശുചിത്വമിഷന്റെയും സഹകരണത്തോടെ കയരളം ഒറപ്പടി വിളക്കോട്ടം വയൽ തോട് ശുചീകരിച്ചു. 

പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ അടിഞ്ഞു കൂടി തടസ്സം നേരിട്ട നീരൊഴുക്ക് സുഖമമാക്കി. മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗം എ.പി. സുചിത്രയുടെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ പി.എം രാജീവ്  ഉദ്ഘാടനം നിർവ്വഹിച്ചു.

ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായ ക്ലബ്ബ് അംഗങ്ങൾക്ക് ജില്ലാശുചിത്വമിഷന്റെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

പി.പി.ആർ, ദിൽന കെ തിലക്, ശിഖ കൃഷ്ണൻ , ശിശിര കാരായി എന്നിവർ സംസാരിച്ചു. രാവിലെ 6 മണി മുതൽ ആരംഭിച്ച ശുചീകരണ പ്രവർത്തനത്തിന് സി.പി.ബാബു, വിനോദ് കണ്ടക്കൈ, മോഹൻ കാരക്കീൽ, ഇ.വി ജനു, വിശാൽരാജ്, നന്ദ ഗോപാൽ, അമൽ കൃഷ്ണൻ  എന്നിവർ നേതൃത്വം നൽകി. തോട്ടിൽ നിന്നും നീക്കിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനക്കു വേണ്ടി  ഗ്രാമ പഞ്ചായത്ത് അംഗം എ പി സുചിത്ര ഏറ്റുവാങ്ങി.

Previous Post Next Post