പയ്യാവൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൃഷിഭവൻ ഉദ്യോഗസ്ഥൻ്റെ മൃതദേഹം കണ്ടെത്തി


തളിപ്പറമ്പ്:
പയ്യാവൂർ കരിമ്പക്കണ്ടി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഇരിക്കൂർ കൃഷിഭവനിലെ ഉദ്യോഗസ്ഥൻ കരിമ്പക്കണ്ടിയിലെ മല്ലിശേരി അനിലിൻ്റ (33) മൃതദേഹം കണ്ടെത്തി. 

അപകടം നടന്ന പാലത്തിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരെ 

വെമ്പുവ പാലത്തിത്തിനു സമീപത്തുനിന്നുമണ് വെള്ളിയാഴ്ച പുലർച്ചെ 3 മണിക്ക്

ജഢം കിട്ടിയത്.

വെമ്പുവ പാലത്തിന് സമീപം നാട്ടുകാർ വൈദ്യുതി  ലൈറ്റുകൾ സ്ഥാപിച്ച് പൂഴയിൽ നിരീക്ഷണം നടത്തി വരികയായിരുന്നു. 

 പുലർച്ചെ 3 മണിയോടെ പുഴയിൽ ജഢം ഒഴുകി വരുന്നത് നിരീക്ഷണത്തിൽ ഏർപ്പെട്ട നാട്ടുകാർ കണ്ടെത്തുകയായിരുന്നു .

ഇരിക്കൂർ കൃഷിഭവനിലെ സീനിയർ കൃഷി അസിസ്റ്റൻറ് ആണ് അനിൽ.

ചൊവ്വാഴ്ച ജോലി കഴിഞ്ഞ് വൈകീട്ട് ഏഴ് മണിയോടെ കരിമ്പക്കണ്ടിയിലെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ കരിമ്പക്കണ്ടിയിലെ പണി പൂർത്തിയാകാത്ത പാലത്തിൽ നിന്നും  കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു .

അപകടം നടക്കുമ്പോൾ കനത്ത മഴയും കാറ്റും ഉണ്ടായിരുന്നു .

മൊബൈൽ ഫോണിലെ ലൈറ്റ് തെളിയിച്ചാണ് അനിൽ പാലത്തിൽ കുടി നടന്നത്.

ബുധനാഴ്ച്ച  മുതൽ പയ്യാവൂർ പഞ്ചായത്ത് പ്രസിഡണ്ട് സാജു സേവ്യർ, കണ്ണൂർ എ.ഡി.എം :കെ.കെ.ദിവാകരൻ, തളിപ്പറമ്പ് തഹസിൽദാർ പി.കെ.ഭാസ്ക്കരൻ, ഡെപ്യൂട്ടി തഹസിൽദാർ സി.വിജയൻ, പയ്യാവൂർ വില്ലേജ് ഓഫീസർ  

കെ.വി.ജിജു, ഇരിട്ടി

അഗ്നി രക്ഷാ സേന നിലയത്തിലെ ഓഫീസർ കെ.രാജീവൻ, പയ്യാവൂർ പോലിസ് ഇൻസ്പെക്ടർ പി.ഉഷാദേവി എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ പുഴയിൽ തിരിച്ചിൽ നടത്തിവരികയായിരുന്നു .

തളിപ്പറമ്പ് ആർ.ഡി.ഒ: ഇ.പി.മേഴ്സി രക്ഷാപ്രവർത്തനങ്ങൾക്ക് നിർദ്ദേശങ്ങൾ നല്കിയിരുന്നു.

പയ്യാവൂർ പോലിസ്  മേൽ നടപടി സ്വീകരിച്ച് മൃതദേഹം പുലർച്ചെ നാലുമണിക്ക് പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനയച്ചു. 

കണ്ണൻ - ജാനകി ദമ്പതികളുടെ മകനാണ് അനിൽ.

ഭാര്യ: സൗമ്യ ( ഉളിക്കൽ) .

മക്കൾ: ആറ് വയസുകാരൻ ഗൗതം കൃഷ്ണ , മൂന്നു് വയസ്കാരി ഗൗരി കൃഷ്ണ.

സഹോദരങ്ങൾ: അജേഷ് (ചെത്ത് തൊഴിലാളി), അജിത.

Previous Post Next Post