കണ്ണൂർ :- ബീഡി ചുരുട്ട് മേഖലയില്‍ ജോലി ചെയ്യുന്ന ഇ എസ് ഐ, ഇ പി എഫ് എന്നിവയുടെ പരിധിയില്‍ വരാത്ത എല്ലാ തൊഴിലാളികളും ഇശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ആധാര്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ കാര്‍ഡ് സഹിതം അക്ഷയ കേന്ദ്രം, കോമണ്‍ സര്‍വീസ് സെന്റര്‍ എന്നിവ വഴിയോ സ്വന്തം നിലയിലോ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0497 2706133.