കുറ്റ്യാട്ടൂർ :- കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ തുടരുന്ന കുറ്റ്യാട്ടൂരിലെ സി.സുനിൽരാജിന്റെ ചികിത്സയ്ക്കായി സുനിൽരാജ് സഹായ കമ്മിറ്റി സ്വരൂപിച്ച തുക കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.റജി സുനിൽരാജിന്റെ ഭാര്യ ഗീതയ്ക്കു കൈമാറി.
സുനിൽരാജിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ ചികിത്സ സഹായ കമ്മിറ്റി ചെയർമാൻ എം.കെ.ലിജി അധ്യക്ഷത വഹിച്ചു. കുറ്റ്യാട്ടൂർ പഞ്ചായത്ത് അംഗം എ.മിനി, സിപിഎം ലോക്കൽ കമ്മിറ്റി അംഗം കെ.സി.ശിവാനന്ദൻ, ചികിത്സ സഹായ കമ്മിറ്റി കൺവീനർ പി.ശ്രീജിത്ത്, ട്രഷറർ സജീവ് അരിയേരി എന്നിവർ പങ്കെടുത്തു.