മയ്യിൽ : - എഫ്. ഐ.ജി. ഗ്രൂപ്പ് കവിളിയോട്ട് ചാലിന്റെ നേതൃത്വത്തിൽ വൃക്ഷായുർവേദ പരിശീലന പരിപാടി മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റിഷ്ണ ഉൽഘാടനം ചെയ്തു. കൃഷി ഓഫീസർ പ്രമോദ് അധ്യക്ഷത വഹിച്ചു. സി.ബീന പവിത്രൻ സ്വാഗതവും, രതീശൻ കെ.കെ. നന്ദിയും പറഞ്ഞു.
കെ.പി.മാധവൻ, എം.ഒ. തമ്പാൻ, അജിത്ത്, കൃഷി ഓഫീസ് സീനിയർ അസിസ്റ്റന്റ് മോഹനൻ , സി.കെ.പ്രേമരാജൻ, ഏ.കെ.രാജഗോപാലൻ തുടങ്ങിയവർ നേതൃത്വം നൽകി.