ഇ കുഞ്ഞിരാമൻ നായർ അനുസ്മരണവും കാവ്യസന്ധ്യയും സംഘടിപ്പിച്ചു




 കരിങ്കൽക്കുഴി:- കെ .എസ്& എ സി യുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യസമര സേനാനിയും കർഷക കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നേതാവും കെ.എസ് & എ.സി രക്ഷാധികാരിയുമായിരുന്ന  ഇ കുഞ്ഞിരാമൻ നായർ അനുസ്മരണവും കാവ്യസന്ധ്യയും ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

നണിയൂർ എ എൽ പി സ്കൂളിൽ നടന്ന പരിപാടി കമ്പിൽ പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.പി.നാരായണൻ, ടി. കൃഷ്ണൻ ,എന്നിവർ അനുമോദനം നിർവഹിച്ചു പി.വി രാജേന്ദ്രൻ,ടി.പി.നിഷ, രതീശൻ ചെക്കിക്കുളം, വിനോദ് കെ നമ്പ്രം, ബഷീർ പെരുവളത്ത് പറമ്പ്, ഷീല നമ്പ്രം, രാജമണി മയ്യിൽ, കെ.വത്സല, രമേശൻ നണിയൂർ എന്നിവർ കവിതകൾ അവതരിപ്പിച്ചു. 

വി.വി.ശ്രീനിവാസൻ അധ്യക്ഷനായി.വിജേഷ്നണിയൂർ സ്വാഗതവും രജിത്ത് എ.വി നന്ദിയും പറഞ്ഞു.

Previous Post Next Post