ജി.ഡി. മാസ്റ്റർ പുരസ്ക്കാരം വിതരണം ചെയ്തു


പയ്യന്നൂർ :- 
കണ്ണൂർ ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള ജി.ഡി. മാസ്റ്റർ പുരസ്കാരം വിതരണം ചെയ്തു. ജില്ല ലൈബ്രറി കൗൺസിലും, അന്നൂർ വേമ്പു സ്മാരക ഗ്രന്ഥാലയവുമാണ് പുരസ്കാരം ഏർപ്പെടുത്തിയത്.

അന്നൂർ വേമ്പു സ്മാരക ഗ്രസ്ഥാലയത്തിൽ നടന്ന ജി.ഡി. മാസ്റ്റർ അനുസ്മരണ പരിപാടിയിയുടെ ഉദ്ഘാടനം കെ.കെ.ഗംഗാധരന്റെ അദ്ധ്യക്ഷതയിൽ സംസ്കൃത സർവ്വകലാശാല മുൻ ഡയറക്ടും റിട്ടേർഡ് പ്രൊഫസറുമായ ഡോ. ഇ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം പയ്യന്നൂർ ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.

 62 വർഷമായി ഗ്രന്ഥശാല രംഗത്ത് സേവന പ്രവർത്തനം നടത്തുന്ന കുറ്റ്യാട്ടൂർ പൊതുജന വായനശാല & ഗ്രന്ഥാലയം പ്രസിഡണ്ട്  കെ.പത്മനാഭൻ മാസ്റ്റർക്ക് ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.വിജയൻ പുരസ്കാരം കൈമാറി.

ചടങ്ങിൽ വെച്ച് ഗ്രന്ഥാലയം ബാലവേദി തയ്യാറാക്കായ കൈയ്യെഴുത്തു മാസികയുടെയും, സുരേഷ് അന്നുർ ഒരുക്കിയ  "മദർലീഫ്" എന്ന ഹ്രസ്വ ചിത്രത്തിന്റെയും  പ്രകാശനവും താലൂക്ക്  ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ശിവകുമാർ നിർവ്വഹിച്ചു.

കുറ്റ്യാട്ടൂർ പെൻഷനേഴ്സ് യൂനിയൻ സാഹിത്യവേദി വേമ്പു ഗ്രന്ഥാലയത്തിന് നൽകിയ പുസ്തകം ഗ്രന്ഥാലയം പ്രസിഡണ്ട് കെ.കെ. ഗംഗാധരൻ ഏറ്റുവാങ്ങി.

ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം വൈക്കത്ത് നാരായണൻ മാസ്റ്റർ, താലുക്ക് ജോ.സെക്രട്ടറി വി.പി.സുകുമാരൻ, എ. പ്രഭാകരൻ മാസ്റ്റർ പി.പി.കൃഷ്ണൻ , സുരേഷ് അന്നൂർ പ്രമോദ് അടുത്തില  ഏ.കെ.ബിനേഷ് എന്നിവർ സംസാരിച്ചു.

തുടർന്ന് "മദർലീഫ് "  ഹ്രസ്വ ചിത്രം . പ്രദർശിപ്പിച്ചു...

Previous Post Next Post