മയ്യിൽ :- മയ്യിൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മിഷൻ്റെ ആഭിമുഖ്യത്തിൽ ഓക്സിലറി ഗ്രൂപ്പ് പൂർത്തീകരണ പ്രഖ്യാപനവും ടീം ലീഡർമാരുടെ സംഗമവും മയ്യിൽ പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു.
ചടങ്ങ് കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം ശ്രീജിനി എൻ വി ചടങ്ങിന് അധ്യക്ഷത വഹിച്ചു.
മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ റിഷ് ന പദ്ധതി വിശദീകരണം നടത്തി.
വികസന സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ അജിത, DPM വിനേഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ചടങ്ങിന് ക്ഷേമകാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ എം രവി മാസ്റ്റർ സ്വാഗതവും CDS ചെയർപേഴ്സൺ രതി.വി പി നന്ദിയും പറഞ്ഞു.