മയ്യിൽ :- കനത്ത മഴയിൽ മുല്ലക്കൊടി ആയാർ മുനമ്പ് റോഡ് മൂലക്കൽ റഷീദയുടെ വീടിന്റെ മുൻവശം മതിൽ ഇടിഞ്ഞു.
നാറാത്ത് മടത്തികൊവ്വൽ നടുവിലെപുരയിൽ ഖദീജ യുടെ വീടിനും കേടുപാട് സംഭവിച്ചു. നാറാത്ത് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സൈഫുദ്ദീൻ നാറാത്ത്, മുസ്ലിം ലീഗ് നാറാത്ത് ശാഖ ജനറൽ സിക്രട്ടറി പച്ചി കാദർ, പി പി അഷ്റഫ് എന്നിവർ വീട് സന്ദർശിച്ചു.