'കേരളോത്സവം2021 ' ഈ വർഷം Online ൽ ; രജിസേട്രഷൻ നവംബർ 25 മുതല്‍ 30 വരെ


തിരുവനന്തപുരം :-
സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളോത്സവം കോവിഡ് പശ്ചാതലത്തിൽ  ഈ വര്‍ഷം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലാണ് സംഘടിപ്പിക്കുന്നത്‌.

ഈ വർഷം കലാമത്സരങ്ങള്‍ മാത്രമാണ് കേരളോത്സവത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുക.പ്രത്യേകം തയ്യാറാക്കിയ വെബ് ആപ്ലിക്കേഷനിലൂടെയാണ് രജിസ്ട്രേഷനും വീഡിയോ അപ് ലോഡിംഗും ഉള്‍പ്പെടെ നടത്തേണ്ടത്.

നവംബർ 25  മുതല്‍  30  വരെ ഈ ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ മത്സരാര്‍ത്ഥികള്‍ക്കും ക്ലബ്ബുകള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷനെ കുറിച്ചും വീഡിയോ അപ് ലോഡിംഗിനെ സംബന്ധിച്ചുമുള്ള മറ്റു സാങ്കേതിക വിവരങ്ങള്‍ക്ക് കേരളോത്സവം വെബ് ആപ്ലിക്കേഷൻ സന്ദർശിക്കുക. www.keralotsavam.com

Previous Post Next Post