കൊളച്ചേരി മുക്കിന് അപകട ഭീഷണിയായി വഴിയോര കച്ചവടം



കൊളച്ചേരി :-
കൊളച്ചേരിമുക്കിൽ വാഹനയാത്രയ്ക്ക് ഭീഷയായി വഴിയോര കച്ചവടം തകൃതിയായി നടക്കുന്നു. പഞ്ചായത്തിൻ്റെ മൂക്കിനു താഴെ നടക്കുന്ന കച്ചവടത്തെ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.റോഡിൽ തന്നെ വാഹനം വച്ച് നടപ്പാത കൈയേറി നടക്കുന്ന കച്ചവടത്തെ നിരോധിക്കാൻ  പോലിസും തയ്യാറാവുന്നില്ല.

കൊളച്ചേരി മുക്ക് - നെല്ലിക്കപ്പാലം റോഡിൽ ചേലേരി റോഡിനു തുടക്കത്തിലുള്ള അപകടകരമായ വളവിലാണ്  വഴിയോര കച്ചവടം നടക്കുന്നത്. അധികാരികളുടെ മൗനാനുവാദം തുടർന്നാൽ ഇനിയും കച്ചവടക്കാർ ഈ ഇടത്തേക്ക് എത്തും എന്നതാണ് പ്രദേശവാസികൾ പറയുന്നത്.

ഇവിടെയുള്ള റോഡ് കാടുമൂടി കിടക്കുന്നത് വൻ അപകട ഭീഷണിയായിട്ടുണ്ട്. ഇപ്പോൾ നടപ്പാത പോലും കൈയേറിയുള്ള  വഴിയോര കച്ചവടം കൂടി ആയതോടെ പൊതുജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഏറെയാണ്.

ഇവിടെ മറ്റു റോഡിൽ നിന്നും  വരുന്ന വാഹനങ്ങൾ കാണാനായി സ്ഥാപിച്ച മിറൽ പോലും വാഹനങ്ങൾക്ക് കാണാനാവാത്ത വിധം മറയ്ക്കുന്ന നിലയിലാണ് ഇപ്പോൾ നടക്കുന്ന വഴിവാണിഭം.

കച്ചവട സ്ഥാപനങ്ങൾ  വൻ തുക വാടക നൽകി വൈദ്യുതി ബില്ലു അടച്ച് പഞ്ചായത്തിൻ്റെ ലൈസൻസും കരവും ഒടുക്കി കച്ചവടം നടത്തുമ്പോൾ ഇതൊന്നും ഇല്ലാതെ നടക്കുന്ന കച്ചവടങ്ങൾ അവസാനിപ്പിക്കാൻ അധികാരികളുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവാത്തത് ഏറെ പ്രയാസങ്ങളും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നതായി വ്യാപാരികളും പറയുന്നു.

Previous Post Next Post