പണ്ഡിത സംഗമം നടത്തി

 


കണ്ണൂർ:- ഡിസംബർ 4 ന് കാസർകോട് നടക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ സനദ് ദാന സമ്മേളന താജുൽ ഉലമാ നൂറുൽ ഉലമാ അനുസ്മരണ പരിപാടിയുടെ പ്രചരണ ഭാഗമായി മജ്‌ലിസുൽ ഉലമാഇസ്സഅദിയ്യീൻ കണ്ണൂർ ജില്ലാ കമ്മിറ്റി സമ്മേളന പ്രചരണവും പണ്ഡിത സംഗമവും നടത്തി. 

സഈദ് സഅദി അൽ അഫ്ള ലിയുടെ അദ്ധ്യക്ഷതയിൽ എസ് ജെ എം ജില്ലാ പ്രസിഡന്റ് കെ പി കമാലുദ്ധീൻ മൗലവി, ഉദ്ഘാടനം ചെയ്തു.സയ്യിദ് ഇബ്റാഹീം അൽ മശ്ഹൂർ അസ്സഅദി വളപട്ടണം, പ്രാർത്ഥന നടത്തി. മർകസ് മുദരിസ് മുഹ്‌യിദ്ധീൻ സഅദി കൊട്ടൂക്കര, വിഷയാവതരണം നടത്തി. 

അബ്ദുല്ലക്കുട്ടി ബാഖവി, അബ്ദുൽ റശീദ് ദാരിമി, അബ്ദുൽ റഹ്മാൻ സഅദി ഇരിണാവ്, അബ്ദുൽ റസാഖ് സഅദി പടപ്പേങ്ങാട്, സുബൈർ സഅദി പാലത്തുങ്കര, അബ്ദുൽ കരീം സഅദി മുട്ടം, നസീർ സഅദി കയ്യങ്കോട്, മുഹമ്മദലി സഅദി തെക്കുമ്പാട് പ്രസംഗിച്ചു.

Previous Post Next Post