കേരള ഹജ്ജ് കമ്മിറ്റി ഓണ്‍ലൈന്‍ അപേക്ഷ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു

 

കണ്ണൂർ:-ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷകള്‍ നല്‍കുന്നതിന് ജില്ലയിലെ ട്രെയിനർമാരുടെ നേതൃത്വത്തിൽ  വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനം ചക്കരക്കല്ല് ഹജ്ജ് സെല്ലിൽ  ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി നിര്‍വഹിച്ചു. 

ഹജ്ജ് മാസ്റ്റർ ട്രെയിനർ സി കെ സുബൈർ ഹാജി  അദ്ധ്യക്ഷത വഹിച്ചു. ഇല്യാസ് ഫൈസി പട്ടാമ്പി പ്രാര്‍ത്ഥന നടത്തി. പി കെ അസ്സൈൻ ക്ലാസിന് നേതൃത്യം നൽകി.ഉമർഹാജി മട്ടന്നൂർ,എം ടി കുഞ്ഞു മാസ്റ്റർ, മുസ്തഫമാസ്റ്റർ, ജബ്ബാർ ഹാജി, സമീർ അഴീക്കോട്, അലി വാഫി എന്നിവർ സംബന്ധിച്ചു. 

ക്ലാസിന് ട്രെയിനർമാരായ കെ പി അബ്ദുല്ല,മൻസൂർ മാസ്റ്റർ, നയിം മാസ്റ്റർ, മുനീർ മട്ടന്നൂർ, പിവി.അബ്ദുൽ നാസർ,സിഎം മഹറൂഫ്, മുഷ്താഖ് ദാരിമി, റഷീദ് കരിയാട്, എൻ. എ.സിദ്ദീഖ്, മൊയ്തൂട്ടി ഇരിട്ടി, സൗദ, കദീജ ആസാദ്, ഷാഹിന ടീച്ചർ എന്നിവർ നേതൃത്വം നൽകി.


ഹജജ് കമ്മിറ്റി ചെയർമാനെ എം ടി കുഞ്ഞു മാസ്റ്റർ ഷാൾ അണീച്ചു ആദരിച്ചു 

 ആരോഗ്യ പ്രവർത്തകൻ സി പി അബ്ദുള്ളക്കുട്ടി കാഞ്ഞിരോടിനെ ചെയര്‍മാൻ ഉപഹാരം നല്‍കി ആദരിച്ചു 

ജില്ലാ ട്രൈനര്‍  ഗഫൂർ പുന്നാട്  സ്വാഗതവും താജുദ്ദീൻ മട്ടന്നൂർ  നന്ദിയും പറഞ്ഞു.

Previous Post Next Post