കൊളച്ചേരി :- കൃഷിയാണ് നമ്മൾ പഠിക്കേണ്ട ഒന്നാം പാഠമെന്നറിയാൻ കുട്ടികൾക്ക് അവസരമൊരുക്കി ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂൾ.കൊളച്ചേരി വയലിലാണ് സ്കൂളിൻ്റെ നേതൃത്വത്തിൽ നെൽകൃഷി ആരംഭിച്ചത്.
രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും കുട്ടികളും ചേർന്ന് ഞാറ് നട്ടപ്പോൾ അതൊരുത്സവമായി.കുട്ടികൾ നാടൻ പാട്ടുകൾ പാടിയും കരഘോഷം മുഴക്കിയും ആർപ്പുവിളിച്ചും നടീൽ ഉത്സവത്തിൽ ആവേശത്തോടെ പങ്കെടുത്തു.
മാതൃകാ കർഷകൻ കൂടിയായ കുമാരത്തില്ലത്ത് നാരായണൻ നമ്പൂതിരിപ്പാട് ആണ് കൃഷി ചെയ്യാനായി സ്കൂളിന് വയൽ വിട്ടു നൽകിയത്. ഞാറ് നട്ടു കൊണ്ട് അദ്ദേഹം തന്നെ നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു.
എസ്.എസ്.ജി ചെയർമാൻ പി.പി.കുഞ്ഞിരാമൻ അധ്യക്ഷനായി. പി.ടി.എ പ്രസിഡൻ്റ് ടി.വി.സുമിത്രൻ, മദേർസ് ഫോറം ഭാരവാഹികളായ പി.ഉഷ, കെ.കെ.സിന്ധു, നമിത പ്രദോഷ്, റീജ ചന്ദ്രൻ, ജീജ അധ്യാപികമാരായ കെ.ശിഖ, വി.വി. രേഷ്മ, ഇ.എ.റാണി സ്കൂൾ ലീഡർ ആരാധ്യ.പി തുടങ്ങിയവർ നേതൃത്വം നൽകി.
പ്രധാന അധ്യാപകൻ വി.വി.ശ്രീനിവാസൻ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടരി ടി. മുഹമ്മദ് അഷ്റഫ് നന്ദി പറഞ്ഞു.