ഭരണകക്ഷികളുടെ ലക്ഷ്യം കോണ്‍ഗ്രസ് ഉന്മൂലനം: ടി.പത്മനാഭന്‍


കണ്ണൂര്‍ :-
കോണ്‍ഗ്രസ് ഉന്മൂലനം എന്നലക്ഷ്യത്തോടെയാണ് ഭരണകക്ഷികള്‍ നടക്കുന്നതെന്ന് കഥാകൃത്ത് ടി.പത്മനാഭന്‍. വിലകയറ്റത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭങ്ങളുടെ ഭാഗമായുള്ള ജന ജാഗരണ്‍ അഭിയാന്‍ പദയാത്രയില്‍ സ്റ്റേഡിയം കോര്‍ണറിലെ ചടങ്ങില്‍വെച്ച് ടി.പത്മനാഭന് നല്‍കിയ സ്‌നേഹാദരവിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കോണ്‍ഗ്രസ് മുക്ത ഭാരതം, നെഹറുമുക്ത ഭാരതം ഇതിനുവേണ്ടിയാണ് ഭരണ കക്ഷികള്‍ പരിശ്രമിക്കുന്നത്. എന്നാല്‍ അത് അവരുടെ വ്യാമോഹം മാത്രമാണ്. കോണ്‍ഗ്രസ് ഉന്മൂലനം എന്നത് നടക്കാത്തകാര്യമാണ്. കോണ്‍ഗ്രസിനെ നശിപ്പിക്കാന്‍ കഴിയുന്നത് കോണ്‍ഗ്രസിന് മാത്രമാണ്. നമ്മളില്‍ പലരും അതിന് വേണ്ടി ശ്രമിക്കുന്നുണ്ട്. എന്നാല്‍ അത് നടക്കാതിരിക്കട്ടെ. കോണ്‍ഗ്രസില്‍ പണ്ട് മുതല്‍ തന്നെ ഗ്രൂപ്പുകള്‍ ഉണ്ടായിട്ടുണ്ട്. അത് ഇന്നും തുടരുകാണ്. എന്നാല്‍ ഗ്രൂപ്പുകളുണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കണം. പണ്ട് ഉള്ള നേതാക്കള്‍ ശ്രദ്ധിച്ചത് കൊണ്ടാണ് ഇന്ന് കോണ്‍ഗ്രസ് ബാക്കിയായത്.ഇന്ത്യമുഴുവന്‍ എല്ലാ മുന്നണികള്‍ക്കും ഗ്രൂപ്പികളുണ്ട്. എന്നാല്‍ അവയൊന്നും പ്രത്യക്ഷത്തില്‍ വരാറില്ലയെന്നും അദ്ദേഹം പറഞ്ഞു. 

1943 മുതല്‍ ഞാന്‍ ഖദറ് ധരിച്ചാണ് നടക്കാറ്. ഈ ഖദറും ധരിച്ച് ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഞാന്‍ സഞ്ചരിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ എന്റെ  മരണശേഷം പയ്യാന്പലത്തേക്ക് കൊണ്ട് പോകുമ്പോള്‍ ത്രിവര്‍ണ പതാക പുതച്ചുവേണം കൊണ്ടുപോകാനെന്നും അദ്ദേഹം പറഞ്ഞു.


              

Previous Post Next Post