കൊളച്ചേരി :- വർഗീയതയ്‌ക്കെതിരെ DYFI കൊളച്ചേരി നോർത്ത് മേഖലാ കമ്മിറ്റി നടത്തുന്ന ''സെക്കുലർ യൂത്ത് ഫെസ്റ്റ് '' നാളെ നവംബർ 28 ഞായറാഴ്ച വൈകു. 6 മണിക്ക് കരിങ്കൽ കുഴിയിൽ നടക്കും
ചടങ്ങ് മഹിളാ അസോസിയേഷൻ മലപ്പുറം ജില്ലാ സെക്രട്ടറി സഖാവ് സോഫിയ മെഹർ ഉദ്ഘാടനം ചെയ്ത് സംസാരിക്കും.
സന്തോഷം സുമൻ ടീവീ സൗത്ത് ഇന്ത്യൻ ഫിലിം അവാർഡ് നേടി നാടിന്റെ അഭിമാനമായ മാളവിക നാരായണന് അനുമോദനവും നൽകുന്നു.
മേഖല പരിധിയിലെ കലാകാരന്മാരുടെ വിവിധ പരിപാടികളും തുടർന്ന് വടക്കൻസ് കണ്ണൂർ അവതരിപ്പിക്കുന്ന നാടൻ പാട്ടും ഉണ്ടായിരിക്കുന്നതാണ്.