മയ്യിൽ:-വിലക്കയറ്റത്തിനെതിരെ അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിൻ്റെ ഭാഗമായി കെ.മുരളിധരൻ MP മുണ്ടയാട് നിന്നും കണ്ണൂർ സ്റ്റേഡിയം കോർണറിലേക്ക് നയിക്കുന്ന ജന ജാഗരൺ അഭിയാൻ പദയാത്രയുടെ മുന്നോടിയായി മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിളംബര ജാഥ നടത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ.പി.ശശിധരൻ, DCC സെക്രട്ടറി കെ.സി. ഗണേശൻ, കെ.പി.ചന്ദ്രൻ മാസ്റ്റർ, പി.പി.സിദ്ദിഖ്, സി.എച്ച്.മൊയ്തീൻ കുട്ടി, എ.കെ.ബാലകൃഷ്ണൻ, പി.ശിവരാമൻ, കെ.പി.സക്കറിയ, ജിനീഷ് ചാപ്പാടി, പ്രസാദ് ചെറു പഴശ്ശി, കെ.അജയകുമാർ, പ്രേമരാജൻ പുത്തലത്ത്, അരവിന്ദൻ പെരുമാച്ചേരി, പ്രകാശൻ.കെ.മുഹമ്മദ് കുഞ്ഞി.ടി.വി, എന്നിവർ പങ്കെടുത്തു.