മയ്യിൽ :- മയ്യിൽ പഞ്ചായത്തിലെ അതി ദരിദ്രരെ കണ്ടെത്തുന്ന പ്രക്രീയയുടെ ഭാഗമായി പഞ്ചായത്ത് തല സമിതി രൂപീകരിച്ചു. കേ രളത്തിൽ അഞ്ചു വർഷം കൊണ്ട് അതിദാരിദ്രം ഇല്ലാതാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ അനുവർത്തിച്ചു വരുന്നത്. അതു വഴി സാമൂഹ്യ പങ്കാളിത്തത്തോടെ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള പദ്ധതിക്ക് ഇതുവഴി മയ്യിലിൽ തുടക്കം കുറിച്ചിരിക്കുകയാണ്.
പഞ്ചായത്ത് തല ജനകീയ സമിതി രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ റിഷ്ന ഉദ്ഘാടനം ചെയ്ത് പദ്ധതി വിശദീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ ടി ചന്ദ്രൻ അധ്യക്ഷനായി.
എൻ.കെ.രാജൻ, കെ പി ശശിധരൻ, ഷംസീർ മയ്യിൽ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ വി ഒ പ്രഭാകരൻ, പി കെ നാരായണൻ, വി വി അനിത, എം വി അജിത, കെ പത്മിനി, ടി കെ ശ്രീകാന്ത് എന്നിവർ സംസാരിച്ചു.
വാർഡ് തലത്തിലും നവം.10 നകം വാർഡ് തല സമിതികൾ രൂപീകരിക്കാൻ തീരുമാനമായി.